PUDUKAD-NEWS-PUTHUKAD-NEWS

കാർഷിക സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബും, ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബും സംയുക്തമായി കാർഷിക സെമിനാർ സംഘടിപ്പിച്ചു.

റോട്ടറി ഹാളിൽ നടന്ന സെമിനാർ ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ ഉദ്ഘാടനം ചെയ്തു.

ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർമാരായ എം.ആർ. അജിത് കുമാർ, പി.എസ്. വിജയകുമാർ, കൃപ ഓർഗാനിക് എംഡി വേണു മാസ്റ്റർ എന്നിവർ കർഷകർക്കുള്ള ക്ലാസ് എടുത്തു.

റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സദാനന്ദൻ, റോട്ടറി ക്ലബ് സെക്രട്ടറി അബ്ദുൽ ഹക്കീം, ട്രഷറർ ടി.ജി. സച്ചിത്ത്, കർഷക പ്രതിനിധി ഷിൻസി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കർഷകപ്രതിഭ, മികച്ച കർഷകർ എന്നിവരെ ആദരിച്ചു.

Spread the love
See also  അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന് ആനക്കല്ല് സെന്ററിൽ തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top