നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ആദ്യ ദിനത്തിൽ പത്ത് സർവീസുകളുമായി കെഎസ്ആർടിസിയും

 

ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മഴ അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും ഒരുക്കിയിട്ടുള്ളത്. കൂടൽമാണിക്യ ക്ഷേത്രത്തിൽ നാല് മണിക്ക് ദർശനം ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അടച്ചത് . രണ്ടായിരം പേർക്ക് കഞ്ഞി നൽകിയതായി ദേവസ്വം അധികൃതർ അറിയിച്ചു. പായമ്മൽ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയ്ക്ക് നട തുറന്ന് രണ്ടരയോടെയാണ് അടച്ചത്. നേരത്തെ നടന്ന ചടങ്ങിൽ പായമ്മൽ ക്ഷേത്രത്തിലെ നാലമ്പല തീർഥാടനത്തിൻ്റെ ഉദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു . തന്ത്രി നെടുമ്പുള്ളി മന പ്രദീപ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ ജില്ലയിൽ നിന്നും മറ്റ് ജില്ലകളിലെ ഒൻപത് ഡിപ്പോകളിൽ നിന്നുമായി കെഎസ്ആർടിസി പത്ത് സർവീസുകളാണ് ആദ്യദിനത്തിൽ നാലമ്പല തീർഥാടകർക്കായി നടത്തിയത്.

Spread the love
See also  ടൗൺ ബാങ്കിൽ നടന്ന ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങളുമായി ബാങ്ക് നിക്ഷേപസംരക്ഷണ സമര സമിതി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top