പൊറത്തിശ്ശേരിയിൽ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു

പൊറത്തിശ്ശേരിയിൽ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു

പൊറത്തിശ്ശേരിയിൽ തെരുവു നായ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ തെരുവുനായയുടെ അക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. കടിയേറ്റ പൊറത്തിശ്ശേരി സ്വദേശികളായ വിരിപ്പേരി വീട്ടിൽ പ്രജിത്ത് (42) , ചെറു കാലിൽ വീട്ടിൽ സുമോദ് (52 ) എന്നിവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തച്ചപ്പിള്ളി വീട്ടിൽ സുരേഷിനെ (59 ) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഭാര്യ നീതുവിനെ കുടുംബശ്രീ യോഗത്തിന് കൊണ്ടാക്കി മടങ്ങുന്ന വഴി പൊറത്തിശ്ശേരി സ്‌കൂളിന് മുന്നിൽ സ്‌കൂട്ടറിൽ നിന്നിരുന്ന തന്നെ ഓടി വന്ന നായ കടിക്കുകയായിരുന്നുവെന്ന് ചികിൽസയിൽ കഴിയുന്ന പ്രജിത്ത് പറഞ്ഞു. അടുത്തുള്ള ഓട്ടോറിക്ഷ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത് . കൗൺസിലർ വിനീത ടി എസ് വിവരമറിയച്ചതിനെ തുടർന്ന് എത്തിയ നഗരസഭ അരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദീർഘനേരത്തെ ശ്രമത്തിനൊടുവിൽ നായയെ പിടിച്ച് കൂട്ടിലാക്കി മൃഗാശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Spread the love
See also  ആയിരം കുടുംബങ്ങൾക്ക് ജീവനിയുടെ സൗജന്യ കർക്കിടക ഔഷധ കഞ്ഞിക്കൂട്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top