ഇരിങ്ങാലക്കുടയിൽ ഹിന്ദുസ്ഥാനി സംഗീത ശിൽപശാല 26ന്

ഇരിങ്ങാലക്കുടയിൽ ഹിന്ദുസ്ഥാനി സംഗീത ശിൽപശാല 26ന്

ഇരിങ്ങാലക്കുട : നാദോപാസന ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ‘നാദ് മിലാപ്’ എന്ന പേരിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശിൽപശാലയും, മെഹ്ഫിലും ജൂലൈ 26ന് മാധവനാട്യ ഭൂമിയിൽ (അമ്മന്നൂർ ഗുരുകുലം) നടക്കും.

രാംപൂർ – സഹസ്‌വാൻ ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായകൻ ഉസ്താദ് ഗുലാം നിയാസ് ഖാൻ ശിൽപശാലയ്ക്ക് നേതൃത്വം നൽകും.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന വോക്കൽ ശിൽപശാലയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പരിശീലനം നൽകും.

വൈകീട്ട് 5.30 മുതൽ 7.30 വരെ മെഹ്ഫിൽ അരങ്ങേറും.

ഹാർമോണിയത്തിൽ കെ.ടി. ജയപ്രകാശും തബലയിൽ എസ്. അമിത്രജും അനുഗമിക്കും.

സംഗീതം അഭ്യസിക്കുന്ന വിദ്യാർഥികൾക്കും സംഗീതാസ്വാദകർക്കും പരിപാടി പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

പരിമിത സീറ്റുകളായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്:
9447797965, 9447350780

Spread the love
See also  കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top