പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ പഠനശിബിരം സംഘടിപ്പിച്ചു

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ പഠനശിബിരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബിജെപി ദേശീയ നിർദ്ദേശപ്രകാരം ഇന്ത്യയൊട്ടാകെ സംഘടനാ മണ്ഡലങ്ങളിൽ നടക്കുന്ന പഠനശിബിരങ്ങളുടെ ഭാഗമായി ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശിക്ഷൺ മഹാഭിയാൻ പഠനശിബിരം സംഘടിപ്പിച്ചു.

മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന പഠനശിബിരം മേഖല പ്രസിഡൻ്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ചീഫ് എഡിറ്റർ നീലാംബരൻ, പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത്,
സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സൗത്ത് ജില്ല പ്രഭാരി അഡ്വ. എം.എ. വിനോദ്, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കെ.എ. സുരേഷ്, പി.എസ്. അനിൽകുമാർ,
ജില്ലാ സോഷ്യൽമീഡിയ കൺവീനർ ശ്രീജേഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു.

സമാപന സമ്മേളനം മേഖല സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, പ്രഭാരി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് ചെറാക്കുളം, അഡ്വ. പി.എസ്. സുബീഷ്, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് ബോബൻ, ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, രിമ പ്രകാശ്,
മണ്ഡലം നേതാക്കളായ രമേശ് അയ്യർ, രാമചന്ദ്രൻ കോവിൽപറമ്പിൽ, സുനിൽ തളിയപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, അമ്പിളി ജയൻ, അജയൻ തറയിൽ, സൽഗു തറയിൽ, സുചി നീരോലി, ടി.കെ. ഷാജു, സെബാസ്റ്റ്യൻ ചാലിശ്ശേരി, മായ അജയൻ, സരിത വിനോദ്, സുചിത ഷിനോബ്, പഞ്ചായത്ത് ഏരിയ നേതാക്കൾ,
മോർച്ചകളുടെ ജില്ലാ മണ്ഡലം നേതാക്കൾ,
വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

Spread the love
See also  സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top