‘അഭയം’ പദ്ധതി ; സ്നേഹവീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

‘അഭയം’ പദ്ധതി ; സ്നേഹവീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റുകൾ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കിയ ‘അഭയം’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും നടന്നു.

കോളെജിലെ ഒരു സഹപാഠിക്കായി മുരിയാട് പഞ്ചായത്തിലാണ് വീട് നിർമ്മിച്ചു നൽകിയത്.

എൻ.എസ്.എസ്. റീജിയണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ താക്കോൽദാനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.

ചടങ്ങിൽ ‘വയനാടിനൊരു സഹായഹസ്തം’ ലക്കി ഡ്രോ നറുക്കെടുപ്പും സംഘടിപ്പിച്ചു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ്, മുൻ പ്രോഗ്രാം ഓഫീസർ ഷിന്റോ, സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. വി. മനു, കാലിക്കറ്റ് സർവ്വകലാശാല എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. വി. വിജയ്കുമാർ, തൃശൂർ ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ രഞ്ജിത്ത് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ്, അസി. പ്രൊഫ. അനൂജ്, അസി. പ്രൊഫ. സ്റ്റിജി, അസി. പ്രൊഫ. ദിനിൽ, ആർ. ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Spread the love
See also  അനാശാസ്യ കേന്ദ്രം നടത്തിപ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top