loader image

സിപിഐ പ്രതിഷേധ പ്രകടനം നടത്തി

അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി.

ഇരിങ്ങാലക്കുട : വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളസ് മഡൂറോയെ ആക്രമിച്ച് ബന്ദിയാക്കിയ അമേരിക്കൻ സാമ്രാജ്യത്വ കഴുകൻ ഡൊണാൾഡ് ട്രംപിൻ്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

സി പി ഐ തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം പി. മണി ഉദ്ഘാടനം ചെയ്തു. സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ ശിവൻ, കെ.എസ് ബൈജു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻപോട്ടക്കാരൻ, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി വിബിൻ എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് പ്രസാദ് സ്വാഗതവും സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് ബൈജു നന്ദിയും പറഞ്ഞു.

The post സിപിഐ പ്രതിഷേധ പ്രകടനം നടത്തി appeared first on IJKVOICE.

See also  ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ സീനിയർ വിഭാഗം രണ്ടാം സ്ഥാനം നേടിയ മീനാക്ഷി ലതീഷിന് ആദരം
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close