യുദ്ധഭീതിയിലും ചാഞ്ചാടി സ്വര്‍ണ വില; പവന് 1,19,000 രൂപയില്‍ താഴെ

യുദ്ധഭീതിയിലും ചാഞ്ചാടി സ്വര്‍ണ വില; പവന് 1,19,000 രൂപയില്‍ താഴെ

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇടിഞ്ഞത്.ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,870 രൂപയിലും പവന് 1,18,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബുധനാഴ്ച രാവിലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച സ്വർണവില വൈകുന്നേരം താഴ്ന്നിറങ്ങിയിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,19,320 രൂപയുമായിരുന്നു. തിങ്കളാഴ്ച  ഗ്രാമിന് 180 രൂപയും പവന് 1440 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിക്കുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച മാറിമറിഞ്ഞത്.

Spread the love
See also  എംഎൽഎ എക്സലൻസി പുരസ്‌കാര സമർപ്പണം ബുധനാഴ്ച മുതൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top