ഓട്ടോറിക്ഷയും ബൈക്കും തല്ലിപ്പൊളിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഓട്ടോറിക്ഷയും ബൈക്കും തല്ലിപ്പൊളിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഓട്ടോറിക്ഷ ഡ്രൈവറുടെ ഓട്ടോറിക്ഷയും ബൈക്കും തല്ലിപ്പൊളിച്ച കേസിലെ പ്രതി അറസ്റ്റിൽ.

ഊരകം പൂച്ചുന്നിപ്പാടം സ്വദേശി പാറേക്കാട്ടുകരക്കാരൻ വീട്ടിൽ ജെസ്റ്റോയെ (21) ആണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ചെമ്മാപ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ മെജോയുടെ സഹോദരിയുടെ മകളെ ജെസ്റ്റോ നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ പെൺകുട്ടിയെ മെജോ സ്വന്തം വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

ഇതിന്റെ വിരോധത്തിൽ ജെസ്റ്റോ മെജോയുടെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറി മെജോ വാടകയ്ക്ക് എടുത്തു ഓടിക്കുന്ന ഓട്ടോറിക്ഷയും മെജോയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ സൈക്കിളും, തകർക്കുകയായിരുന്നു.

ജെസ്റ്റോ ചേർപ്പ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസ് ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണ്.

Spread the love
See also  ഹാഷിഷ് ഓയിലുമായി ഇരിങ്ങാലക്കുട സ്വദേശികൾ പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top