loader image

കാർ തട്ടിയതിനെച്ചൊല്ലി തർക്കത്തിനിടെ യുവാവിനെ മർദ്ദിച്ച സംഭവം : വധശ്രമ കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയും, കൂട്ടാളിയും അറസ്റ്റിൽ.

കയ്പ്പമംഗലം : കാറുകൾ തമ്മിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം ദേശത്ത് കോലാന്ത്ര വീട്ടിൽ റിജിൽ( 38 വയസ്സ്), മദുരംപിള്ളി സ്വദേശി കറപ്പം വീട്ടിൽ ആബിദ് ( 34 വയസ്സ്) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
22.01.2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ചെന്ത്രാപ്പിന്നി അലുവത്തെരുവിനടുത്തായിരുന്നു സംഭവം. ചമക്കാല തന്നതുപറമ്പിൽ വീട്ടിൽ ഷാബിന്റെ (40 വയസ്സ്) കാറിൽ പ്രതികളുടെ കാർ ഇടിച്ചതാണ് സംഘർഷത്തിന് കാരണമായത്. പ്രതികൾ കാർ റിവേഴ്‌സ് എടുത്ത് മുന്നോട്ട് എടുക്കുന്നതിനിടെ ഷാബിന്റെ വാഹനത്തിൽ തട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഷാബിനെ പ്രതികൾ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
നടപടി ക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
റിജിൽ വലപ്പാട്, കൈപമംഗലം, മതിലകം പോലീസ് സ്റ്റേഷനുകളിലായി ഒരു വധ ശ്രമ കേസും നാല് അടിപിടി കേസും ഒരു കവർച്ച കേസും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് 2 കേസും അടക്കം ഒൻപത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആബിദ് മതിലകം കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമ കേസുകളും മൂന്ന് അടിപിടി കേസുകളും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൈപമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ റിഷി പ്രസാദ് ജി എ എസ് ഐ വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ചേർപ്പ് യൂണിയൻ പബ്ലിക് ലൈബ്രറി കെട്ടിടം നാശത്തിൻ്റെ വിസ്മൃതിയിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close