loader image

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

ചാവക്കാട് : കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പോയി കടലിൽ തെറിച്ചു വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായി കരുപ്പയിൽ ശങ്കുരു മകൻ വിജീഷാണ് കടലിൽ ഫൈബർ വെള്ളത്തിൽ നിന്നും തെറിച്ചു വീണു കാണാതായത്. മൂന്നുദിവസം കോസ്റ്റൽ പോലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാതമൃതദേഹം കണ്ടതായി കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കോസ്റ്റൽ പോലീസ് എസ് ഐ ലോഫി രാജിന്റെ നേതൃത്വത്തിൽ ഫിഷറീസ് ബോട്ടിൽ ആഴക്കടലിൽ തെരച്ചിൽ നടത്തുകയായിരുന്നു
മന്ദലംകുന്നിന് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ ആഴക്കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം പോലീസ് സംഘം ബോട്ടിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ഇരുപത്തിയൊന്നാം തീയതി പുലർച്ചെ കടലിൽ കാണാതായ വിജീഷിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞത്. മൃതദേഹവുമായി പോലീസ് സംഘം മുനക്കക്കടവ് ഹാർഡ്ബറിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Spread the love
See also  കയ്പ്പമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close