loader image

ശ്രീ മയൂരേശ്വരപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഷഷ്ഠി മഹോത്സവം കാവടിയാട്ടം.

കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്ത് ക്കടവ് ശ്രീനാരായണ സമാജം ശ്രീ മയൂരശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് ശ്രീമുരുക സമാജം വടക്കുംഭാഗത്തിന്റെ കാവടിയാട്ടം നടന്നു. രാവിലെ 8 ന് ഉഴുവത്ത്ക്കടവ് വാടയിൽ ഭഗതി ക്ഷേത്രത്തിൽ നിന്നും വാദ്യാഘോഷത്തോടെ കാവടിയാട്ടം ആരംഭിച്ചു. വയലാർ ജംഗ്‌ക്ഷൻ, ഉഴുവത്ത്ക്കടവ്,വടക്കുംഭാഗം ഓഫീസ് വഴി ക്ഷേത്രത്തിലെത്തി 11.30 ന്അഭിഷേകം നടത്തി.
നുറുകണതിന് ഭക്തരും വടക്കുംഭാഗം പ്രവർത്തകരും അണിനിരന്നു. കാവടി വടക്കുംഭാഗം ആഘോഷ കമ്മറ്റി ഓഫീസ് പരിസരത്ത് എത്തിയതോടെ മാതൃസമിതി പ്രവർത്തകർ താലത്തോടെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര മൈതാനിയിലെത്തിയ കാവടി ഘോഷയാത്രയെ മേൽശാന്തിയും സമാജം ഭാരവാഹികളും ചേർന്ന് എതിരേറ്റു.രണ്ട്മണിക്കൂർ നേരത്തേ കാവടിയാട്ടത്തിനു ശേഷം11.30 ന് അഭിഷേകത്തോടെ രാവിലത്തെ കാവടിയാട്ടം സമാപിച്ചു. വടക്കുംഭാഗം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട്, സെക്രട്ടറി വി കെ രാകേഷ് , ട്രഷറർ ടി എസ് രാധാകൃഷ്ണൻ , പ്രോഗ്രാം കോ-ഓർഡിനേറ്റർ ദാസൻ തേവാലിൽ,, സന്ദീപ് സുരേന്ദ്രൻ ,പി എ സുബീഷ്, ടി എൻ പ്രസീത്, വിബി ദിലീപൻ , വത്സലനടേശൻ , മിനി ജോഷി, ധന്യസുനിൽ ,രമഷാജി, വിലാസിനി ഹരിദാസൻ, സുലോചന ജനാർദ്ദനൻ തുടങ്ങിയവർ നേതൃത്വം നല്കി.

See also  വസോർധാരയിൽ അനുനാദിച്ച മഹാമന്ത്രധ്വനി; പെരുന്തട്ടയിൽ മഹാരുദ്രയജ്ഞം ഭക്തിസാന്ദ്രമായി സമാപിച്ചു- Guruvayoor
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close