തൃശ്ശൂർ വാടാനപ്പള്ളിയിൽ വൻ രാസലഹരി മരുന്നുവേട്ട.

തൃശ്ശൂർ : ക്രിസ്തുമസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് നെതർലാൻസിൽ നിന്ന് കൊറിയർ മുഖാന്തരം എത്തിച്ച അതി മാരകമായ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ആയിരം ഡോളറോളം വിലവരുന്ന ‘കാലിഫോർണിയൻ സൺഷൈൻ’ എന്ന വിഭാഗത്തിൽ പെടുന്ന പ്രത്യേകതരം എൽ.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈതലാമൈഡ്) അമ്പതിൽ പരം സ്റ്റാമ്പുകൾ ആണ് പിടിച്ചെടുത്തത്. നെതർലാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന വൻ രാസരഹി മാഫിയയാണ് ഇതിനുപിന്നിൽ എന്ന് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ സാധിച്ചു.

തുടർ അന്വേഷണങ്ങൾ നടത്തുമെന്ന് അന്വേഷണം ഉദ്യോഗസ്ഥൻ അറിയിച്ചു. ചാവക്കാട് താലൂക്ക് തളിക്കുളം വില്ലേജ് തളിക്കുളം ദേശത്ത് എരണെഴത്ത് കിഴക്കുട്ടിൽ വീട്ടിൽ സുധിലാൽ മകൻ സംഗീത് (28വയസ്സ്) അറസ്റ്റ് ചെയ്തത്. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന വൻലഹരി മാഫിയയിലെ ഒരു കണ്ണിയെയാണ് പിടികൂടാനായത്. പ്രതിയെ തുടർനടപടികൾക്കായി കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

ടി കേസിൽ വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബെന്നി ജോർജ് സാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് ഗ്രേഡ് ആയ കെ.ആർ ഹരിദാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ ചാക്കോ, അഫ്സൽ പി.എ അബിൽ ആൻ്റണി റിന്റോ എക്സൈസ് ഓഫീസർ ഡ്രൈവറായ ഫ്രാൻസി എ.എഫ് എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്.

Spread the love
See also  കുപ്രസിദ്ധ ചന്ദന മോഷ്ടാവ് വീരപ്പൻ ജോയി പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close