തൃശ്ശൂർ : ചങ്ങരംകുളം ചിറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിൻ്റെ മകൾ സോന ആണ് മരിച്ചത് 17 വയസ്സായിരുന്നു. പൂക്കരത്തറ ദാറുൽ ഹിദായ സ്‌കൂൾ വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച വൈകിയിട്ടാണ് സംഭവം.
വീട്ടില്‍ ഉള്ളവർ പുറത്ത് പോയ സമയത്താണ് വീടിന് മുകളിലെ നിലയിലെ റൂമിൽ വെച്ച് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരും, ബന്ധുക്കളും ചേർന്നാണ് സോനയെ ആശുപത്രിയിൽ എത്തിച്ചത്.
തീപൊള്ളലേറ്റ സോനയെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പടപ്പ് പോലീസ് എത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷേർളിയാണ് അമ്മ. സഹോദരങ്ങള്‍: ഷംന, സജ്‌ന.


