PUDUKAD-NEWS-PUTHUKAD-NEWS

ജില്ലയിലെ ആദ്യ പത്രിക പ്രതാപൻ സമർപ്പിച്ചു

മണലൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടി.എൻ പ്രതാപൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ശ്യാമ ലക്ഷ്മ‌ിക്കാണ് പത്രിക സമർപ്പിച്ചത്. രാവിലെ ഗുരുവായൂര്‍ അമ്പലം, പാലയൂര്‍ ചര്‍ച്ച് പാടൂര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹത്തമെത്തിയത്.
എ.എസ്.എം അസ്ഗറലി തങ്ങള്‍, പി.ആര്‍ എന്‍ നമ്പീശന്‍,പി.ജെ ജോസ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ്റ്, അനില്‍ അക്കര, സി.സി ശ്രീകുമാര്‍,സുനില്‍ അന്തിക്കാട്, സുനില്‍ ലാലൂര്‍ കെ.കെ ബാബു, സി.ഐ സെബാസ്റ്റ്യന്‍,പി.കെ രാജന്‍,കെ.ബി ജയറാം,സി.ജെ സ്റ്റാന്‍ലി,കെ.എസ് ദീപന്‍ മാസ്റ്റര്‍, സുബൈദ മുഹമ്മദ്, സി.എം നൗഷാദ് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം കളക്ട്രേറ്റിൽ എത്തിയിരുന്നു.

Spread the love
See also  തൃശൂരിൽ ആന ഓടിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top