മണലൂർ യുഡിഎഫ് സ്ഥാനാർത്ഥി ടി .എൻ പ്രതാപൻ നാമനിർദ്ദേശപത്രിക നൽകിയതിനുശേഷം വന്ന സ്ഥാനാർത്ഥിക്ക് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റിന്റെ സർപ്രൈസ് സ്വർണ്ണ സമ്മാനം. ഡിസിസി പ്രസിഡൻ്റ് യുഡിഎഫിന് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വർണ്ണ സമ്മാനം നൽകിയത്.
തൃശ്ശൂർ കലക്ടറേറ്റിൽ നേതാക്കളോടൊപ്പം നാമനിർദ്ദേശപത്രിക നൽകിയതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് സർപ്രൈസയി വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി ജേക്കബ് തൻ്റെ കയ്യിൽ അണിഞ്ഞിരുന്ന ഒന്നേമുക്കാൽ സ്വർണ്ണവള സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിലേക്ക് വിനിയോഗിക്കുന്നതിന് വേണ്ടി നൽകിയത്.




