തൃശൂർ: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി തൃശൂർ നഗരത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശിയായ അതിഥി തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഒഡിഷയിലെ സോനപ്പൂർ ജില്ല, മുർശുണ്ടി വില്ലേജിലെ കാർഡാപയ് സ്വദേശിയായ സഞ്ജീബ് മഹാകർ (36) ആണ് അറസ്റ്റിലായത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ 8.30ഓടെ തൃശൂർ ടൗണിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.



