വാഗ്ദാനങ്ങൾ പാലിക്കാത്ത യു.ഡി.എഫ് ഭരണത്തിനെതിരെ ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി.

വാഗ്ദാനങ്ങൾ പാലിക്കാത്ത യു.ഡി.എഫ് ഭരണത്തിനെതിരെ ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി.

​നാട്ടിക: വാഗ്ദാനങ്ങൾ പാലിക്കാത്ത യു.ഡി.എഫ് അഴിമതി ഭരണത്തിനെതിരെ ബി.ജെ.പി നാട്ടിക പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് നിർമ്മാണം, ശ്മശാനം, ഹരിത കർമ്മസേനയുടെ സൗജന്യ ഫീസ്, തകർന്ന റോഡുകളുടെ പുനരുദ്ധാരണം, കുടിവെള്ള പ്രശ്നം എന്നിവയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ധർണ്ണ ബി.ജെ.പി എറണാകുളം മേഖല വൈസ് പ്രസിഡന്റ്‌ ബിജോയ്‌ തോമസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് വഴക്കും തല്ലും അവസാനിപ്പിച്ച് നാട്ടികയെ വികസന പാതയിലേക്ക് കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം ബി.ജെ.പി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.ജെ.പി നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെന്തിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജിനി മുരളി ആമുഖ പ്രഭാഷണം നടത്തി. ജ്യോതി ദാസ് സ്വാഗതവും അംബിക ടീച്ചർ നന്ദിയും പറഞ്ഞു. ജോഷി ബ്ലാങ്ങാട്, ഭാരതൻ വളവത്ത്, സനി രാജു, ലാൽ ഉണുങ്ങൽ, ദയാനന്ദൻ ഏറാട്, ജയ സത്യൻ, ബൈജു കൊറോത്ത് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

Spread the love
See also  തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ അരങ്ങ് 2026 ന് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top