മരണവീട്ടിലെ കൊലപാതകം: സഹോദരി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ₹60,000 പിഴയും.

മരണവീട്ടിലെ കൊലപാതകം: സഹോദരി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ₹60,000 പിഴയും.

കൊടകര: സഹോദരീഭർത്താവായ കൊടകര മരത്താംപിള്ളി സ്വദേശി ചെമ്പാട്ടു വീട്ടിൽ രാജനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊടകര തേശ്ശേരി സ്വദേശി ഏനാശ്ശേരീവീട്ടിൽ ഗോപാലകൃഷ്ണനെ (58) ജീവപര്യന്തം തടവിനും 60,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു. പിഴത്തുക രാജന്റെ മകനും ഭാര്യക്കും നൽകണം.
പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ വ്യവസ്ഥയുണ്ട്. തൃശ്ശൂർ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്. രമേഷ് കുമാറാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

Spread the love
See also  കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top