നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് ചെരിഞ്ഞ് അപകടം;ഒഴിവായത് വൻ അപകടം.

കുന്നംകുളം മലയാ ജംഗ്ഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിൽ നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് ചെരിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് കുന്നംകുളത്തു നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്.
ബസ്റ്റാൻഡിൽ നിന്നും ഈ വഴി ജംഗ്ഷനിലേക്ക് കയറുമ്പോൾ റോഡ് സൈഡിലെ കുഴിയിലേക്ക് ചക്രം ഇറങ്ങുകയായിരുന്നു. ബസ് വഴിയോട് ചേർന്നുള്ള വലിയ കുഴിയിലേക്ക് മറിയാതെ തടഞ്ഞ് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിറയെ യാത്രക്കാരായാണ് ബസ് വന്നിരുന്നത്.
പുതിയ സ്റ്റാൻഡിൽ നിന്നും കുന്നംകുളം ജംഗ്ഷനിലേക്ക് സ്വകാര്യ ബസ്സുകൾ വീതി കുറഞ്ഞ ഈവഴിയാണ് പോകുന്നത്. ഇടതുഭാഗത്താണെങ്കിൽ വലിയ കുഴിയുമാണ്. ഇതിലേക്ക് മറിയാതെ ബസ് തടഞ്ഞുനിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

