പെൻഷൻകാരെ വഞ്ചിച്ച ഇടതു ഭരണത്തിനെതിരെ ഗുരുവായൂരിൽ ഉയർന്ന പ്രതിഷേധ സ്വരം
ഗുരുവായൂർ: പെൻഷൻകാരുടെ അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ച് കേരളത്തിലെ ഇടതു സർക്കാർ പൂർണ്ണമായും വഞ്ചന നടത്തുകയാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബലറാം ആരോപിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തൃശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..

പെൻഷൻകാരുടെ ക്ഷേമവും അവകാശസംരക്ഷണവും ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, നീതിയുക്തമായ ആവശ്യങ്ങൾ പോലും അവഗണിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും വി.ടി. ബലറാം വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട് കെ.ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തൃശൂർ ഡിസിസി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. മുൻ യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ബാലൻ, സംസ്ഥാന സെക്രട്ടറി ടി.എം. കുഞ്ഞുമൊയ്‌ദീൻ, ജയറാം കെ.ബി, പി.എസ്. സുന്ദരൻ, എം.സി. പോളച്ചൻ, എം.എഫ്. ജോയ്, ടി. വനജ, വി.കെ. ജയരാജ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനത്തിൽ സംസ്ഥാന മഹിളാ കോൺഗ്രസ് സെക്രട്ടറി കൂടിയായ വേലൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ പി.കെ. മഹിജ, എ.എസ്. നാദിറ, കെ. സരോജിനി, കൊച്ചു ത്രേസ്യ മുരിങ്ങത്തേരി, ബ്രില്ലിയന്റ് വർഗീസ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശക്തമായ പ്രക്ഷോഭങ്ങൾക്കും സംഘടനാപരമായ ഇടപെടലുകൾക്കും സമ്മേളനം ആഹ്വാനം ചെയ്തു.
<p>The post “ഇടതു ഭരണത്തിന്റെ ഏറ്റവും വലിയ വഞ്ചന പെൻഷൻകാരോട്” ; കെ.എസ്.എസ്.പി.എ സമ്മേളനത്തിൽ വി.ടി. ബലറാമിന്റെ രൂക്ഷ വിമർശനം first appeared on guruvayoorOnline.com | Guruvayur Temple.</p>



