loader image
സഞ്ജു വീണു, പിന്നാലെ ഇഷാനും; ആദ്യ ടി20യിൽ കിവീസ് ബൗളർമാർക്ക് ആധിപത്യം

സഞ്ജു വീണു, പിന്നാലെ ഇഷാനും; ആദ്യ ടി20യിൽ കിവീസ് ബൗളർമാർക്ക് ആധിപത്യം

നാഗ്പൂരിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ നാല് ഓവർ പിന്നിടുമ്പോൾ തന്നെ രണ്ട് നിർണ്ണായക വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ സഞ്ജു സാംസണും വൺഡൗണായി എത്തിയ ഇഷാൻ കിഷനുമാണ് പുറത്തായത്.

അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു സാംസൺ മികച്ച തുടക്കമാണ് നൽകിയത്. കെയ്ൽ ജമൈസണിനെതിരെ രണ്ട് ബൗണ്ടറികളടക്കം 7 പന്തിൽ 10 റൺസെടുത്ത സഞ്ജു രണ്ടാം ഓവറിൽ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനും അധികനേരം പിടിച്ചുനിന്നില്ല. ജമൈസണെയും ജേക്കബ് ഡഫിയെയും ഓരോ തവണ ഫോറടിച്ചെങ്കിലും മൂന്നാം ഓവറിൽ കിഷനും വീണു. 5 പന്തിൽ 8 റൺസെടുത്ത കിഷനെ ഡഫിയുടെ പന്തിൽ ചാപ്മാൻ പിടികൂടി. ഇതോടെ പവർപ്ലേയിൽ തന്നെ മുൻനിര ബാറ്റർമാരെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

The post സഞ്ജു വീണു, പിന്നാലെ ഇഷാനും; ആദ്യ ടി20യിൽ കിവീസ് ബൗളർമാർക്ക് ആധിപത്യം appeared first on Express Kerala.

See also  റിപ്പോ നിരക്കിൽ മാറ്റമില്ല; പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ
Spread the love

New Report

Close