loader image
ശബരിമല സ്വർണ മോഷണം! തന്ത്രി കണ്ഠര് രാജീവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണ മോഷണം! തന്ത്രി കണ്ഠര് രാജീവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ബരിമല സ്വർണ മോഷണക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എസ്.ഐ.ടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളുടെയും തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സൂചനകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2017-ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യാൻ എസ്.ഐ.ടി ആലോചിക്കുന്നുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകളിൽ പ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ സ്മാർട്ട്‌ ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണക്കട്ടികളും, സ്വർണം ചെമ്പാക്കി മാറ്റിയതുമായി ബന്ധപ്പെട്ട നിർണായക രേഖകളും ഇ.ഡി പിടിച്ചെടുത്തു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് ഈ രേഖകൾ കണ്ടെടുത്തത് എന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.

See also  ദേശീയ സുരക്ഷയിൽ പുതിയ നാഴികക്കല്ല്; ഇന്ത്യയിലെ ആദ്യ ഹൈവേ റൺവേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

The post ശബരിമല സ്വർണ മോഷണം! തന്ത്രി കണ്ഠര് രാജീവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും appeared first on Express Kerala.

Spread the love

New Report

Close