loader image
ആക്കുളത്ത് കായലിൽ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

ആക്കുളത്ത് കായലിൽ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: ആക്കുളം കായലിൽ മുപ്പത് വയസ്സ് തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ബുധനാഴ്ച വൈകിട്ട് ആക്കുളം പാലത്തിൽ നിന്ന് ഒരാൾ കായലിലേക്ക് ചാടിയതായി പ്രദേശവാസികൾ പോലീസിനും ഫയർഫോഴ്സിനും വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാക്ക ഫയർഫോഴ്സ് യൂണിറ്റ് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ആളെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

The post ആക്കുളത്ത് കായലിൽ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല appeared first on Express Kerala.

Spread the love
See also  ലോകം ഉറ്റുനോക്കുന്ന ആ ചോദ്യം: ഖമേനിക്ക് ശേഷം ആര്? ഉത്തരമായി ഉയർന്നുവരുന്ന രണ്ട് പേരുകൾ…

New Report

Close