
സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനും പ്രതിഷേധക്കാരായ വിശ്വാസികൾക്കും ഹൈക്കോടതി നോട്ടീസയച്ചു. സെന്റ് മേരീസ് ബസലിക്കയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടും പള്ളിക്കുള്ളിൽ പ്രതിഷേധിക്കുന്നവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മേജർ ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം വിഷയത്തിൽ മറുപടി നൽകാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. പ്രതിഷേധക്കാർ ആരെങ്കിലും പള്ളിക്കുള്ളിൽ താമസിക്കുന്നുണ്ടോ എന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കേണ്ടതുണ്ട്.
ആരാധനാലയങ്ങൾ പ്രാർത്ഥനയ്ക്കുള്ളതാണെന്നും അവിടെ ആരും താമസിക്കാൻ പാടില്ലെന്നും കോടതി കർശനമായി ഓർമ്മിപ്പിച്ചു. നാലുപേർ കൂടി പ്രാർത്ഥിച്ചാൽ അവിടെ ദൈവമുണ്ടെന്നാണ് ബൈബിൾ പറയുന്നതെന്നും എന്നിട്ടും എന്തിനാണ് ഇത്തരം തർക്കങ്ങളെന്നും കോടതി വിമർശിച്ചു. കേസ് അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. പള്ളിക്കുള്ളിലെ അനധികൃതമായ താമസവും പ്രതിഷേധവും സഭയ്ക്കുള്ളിലെ തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.
The post അതിരൂപത കുർബാന തർക്കം: പ്രതിഷേധക്കാർക്കും സർക്കാരിനും നോട്ടീസയച്ച് ഹൈക്കോടതി appeared first on Express Kerala.


