loader image
സൂര്യോദയം റായ്പൂരിൽ! ക്യാപ്റ്റന്റെ തകർപ്പൻ തിരിച്ചുവരവ്; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ

സൂര്യോദയം റായ്പൂരിൽ! ക്യാപ്റ്റന്റെ തകർപ്പൻ തിരിച്ചുവരവ്; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയിൽ 2-0ന് മുന്നിലെത്തി. 209 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെറും 15.2 ഓവറിൽ മറികടന്ന ഇന്ത്യ, തങ്ങളുടെ ഏറ്റവും ഉയർന്ന റൺവേട്ടയ്ക്കൊപ്പമെത്തുകയും ചെയ്തു. നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ്, രചിൻ രവീന്ദ്ര (44), മിച്ചൽ സാന്റ്നർ (47) എന്നിവരുടെ കരുത്തിൽ 20 ഓവറിൽ 208 റൺസാണ് നേടിയത്. എന്നാൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ വെടിക്കെട്ട് പ്രകടനത്തിന് മുന്നിൽ കിവികൾക്ക് മറുപടിയുണ്ടായിരുന്നില്ല.

ഈ വിജയത്തോടൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് ഇരട്ടി സന്തോഷമായി. നീണ്ട 468 ദിവസത്തെയും 23 ഇന്നിംഗ്‌സുകളുടെയും ഇടവേളയ്ക്ക് ശേഷമാണ് സൂര്യ തന്റെ 22-ാം ടി20 അർധസെഞ്ച്വറി സ്വന്തമാക്കിയത്. വെറും 23 പന്തിൽ നിന്നാണ് അദ്ദേഹം ഫിഫ്റ്റി തികച്ചത്. 2025-ൽ കളിച്ച 21 മത്സരങ്ങളിൽ നിന്ന് വെറും 13.62 ശരാശരിയിൽ നിരാശപ്പെടുത്തിയിരുന്ന താരം, റായ്‌പൂരിൽ 37 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന് പഴയ വീര്യം വീണ്ടെടുത്തു.

See also  സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

Also Read: റായ്പൂരിലും സഞ്ജുവിന് ‘ബാറ്റിംഗ് പതർച്ച’; കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ പ്രതിരോധത്തിൽ

9 ഫോറുകളും 4 സിക്സറുകളും ഉൾപ്പെട്ട സൂര്യകുമാറിന്റെ ഈ തകർപ്പൻ പ്രകടനം വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. 2024 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെ നേടിയ അർധസെഞ്ച്വറിക്ക് ശേഷം സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായി ഇത് മാറി. നായകന്റെ ഫോമും ടീമിന്റെ ഒത്തിണക്കവും പരമ്പര നേട്ടത്തിലേക്ക് ഇന്ത്യയെ ഒരു പടികൂടി അടുപ്പിച്ചിരിക്കുകയാണ്.

The post സൂര്യോദയം റായ്പൂരിൽ! ക്യാപ്റ്റന്റെ തകർപ്പൻ തിരിച്ചുവരവ്; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ appeared first on Express Kerala.

Spread the love

New Report

Close