loader image
തൊഴിൽ തേടി 61,000 പേർ; റോസ്ഗാർ മേളയിലൂടെ നിയമന ഉത്തരവുകൾ ഇന്ന് പ്രധാനമന്ത്രി കൈമാറും

തൊഴിൽ തേടി 61,000 പേർ; റോസ്ഗാർ മേളയിലൂടെ നിയമന ഉത്തരവുകൾ ഇന്ന് പ്രധാനമന്ത്രി കൈമാറും

കേന്ദ്രസർക്കാരിന്റെ തൊഴിൽദാന പദ്ധതിയയായ റോസ്ഗാർ മേളയുടെ ഭാഗമായി 61,000 പേർക്കുള്ള നിയമന ഉത്തരവുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചടങ്ങിൽ രാജ്യത്തുടനീളമുള്ള 45 കേന്ദ്രങ്ങളിലായാണ് നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനവകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലേക്കാണ് ഈ നിയമനങ്ങൾ നടക്കുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രധാന പദ്ധതിയാണ് റോസ്ഗാർ മേള. പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച മേളകളിലൂടെ 11 ലക്ഷത്തിലധികം പേർക്ക് നിയമനം നൽകാൻ സാധിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇത്തരം ബൃഹത്തായ നിയമന പരിപാടികൾ സംഘടിപ്പിക്കുന്നത്.

The post തൊഴിൽ തേടി 61,000 പേർ; റോസ്ഗാർ മേളയിലൂടെ നിയമന ഉത്തരവുകൾ ഇന്ന് പ്രധാനമന്ത്രി കൈമാറും appeared first on Express Kerala.

See also  ലോകം വിറയ്ക്കുന്ന നിമിഷം! പുടിന്റെ അജയ്യമായ ആയുധങ്ങളും അമേരിക്കയുടെ വീഴ്ചയും
Spread the love

New Report

Close