
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 27,900 മുതൽ 63,700 രൂപ വരെ ശമ്പളം ലഭിക്കുന്ന ഈ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ പ്രതീക്ഷിത ഒഴിവുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ വിജ്ഞാപനപ്രകാരം നിലവിൽ വരുന്ന റാങ്ക് ലിസ്റ്റിന് മൂന്ന് വർഷം വരെ കാലാവധി ഉണ്ടായിരിക്കും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐശ്ചിക വിഷയങ്ങളായി പഠിച്ചുള്ള പ്ലസ്ടു/പ്രിഡിഗ്രി അല്ലെങ്കിൽ വി.എച്ച്.എസ്.ഇ (MLT) പാസ്സായവർക്ക് അപേക്ഷിക്കാം. 18 മുതൽ 36 വയസ്സുവരെയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത (02/01/1989-നും 01/01/2007-നും ഇടയിൽ ജനിച്ചവർ). പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 4 ബുധനാഴ്ച അർദ്ധരാത്രി 12 മണിയാണ്. കൂടുതൽ വിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിലെ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
The post പിഎസ്സി നിയമനം! 63,700 രൂപ വരെ ശമ്പളം; ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.


