loader image
ഐഫോൺ ഓർഡർ ചെയ്ത പ്രവാസിക്ക് കിട്ടിയത് തുരുമ്പിച്ച പൂട്ടുകൾ; 10 ലക്ഷം രൂപയുമായി വിദേശി മുങ്ങി

ഐഫോൺ ഓർഡർ ചെയ്ത പ്രവാസിക്ക് കിട്ടിയത് തുരുമ്പിച്ച പൂട്ടുകൾ; 10 ലക്ഷം രൂപയുമായി വിദേശി മുങ്ങി

കുവൈത്ത്: കുറഞ്ഞ വിലയ്ക്ക് ഐഫോണുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയിൽ നിന്ന് പത്തുലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. 9 ഐഫോൺ പ്രോ മാക്സ് ഫോണുകൾ ഓർഡർ ചെയ്ത പ്രവാസിക്ക് ലഭിച്ചത് പഴയ ഇരുമ്പ് പൂട്ടുകളാണ്. ഒരു മൊബൈൽ ഷോപ്പ് ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരനാണ് തട്ടിപ്പിന് പിന്നിൽ.

മൊബൈൽ ഷോപ്പ് ജീവനക്കാരനായ പ്രതി, വിപണിയിൽ 5,000 കുവൈത്ത് ദിനാറിന് മുകളിൽ വിലവരുന്ന 9 ഐഫോണുകളും ആപ്പിൾ വാച്ചും ഹെഡ്‌ഫോണുകളും 3,838 ദിനാറിന് (ഏകദേശം 10.5 ലക്ഷം രൂപ) നൽകാമെന്ന് പ്രവാസിയെ വിശ്വസിപ്പിച്ചു. കട അടച്ച ശേഷം രാത്രിയിൽ നേരിട്ടെത്തി സാധനങ്ങൾ നൽകാമെന്നായിരുന്നു കരാർ. ഇതനുസരിച്ച് പ്രവാസിയുടെ വീട്ടിലെത്തിയ പ്രതി, പണം കൈപ്പറ്റി ഐഫോൺ പെട്ടികൾ കൈമാറി ഉടൻ തന്നെ സ്ഥലം വിട്ടു.

Also Read: കുവൈത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

പ്രതി പോയ ശേഷം പെട്ടികൾ തുറന്നു നോക്കിയപ്പോഴാണ് വലിയ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്. ഓരോ ഐഫോൺ പെട്ടിക്കുള്ളിലും ഫോണിന് പകരം വെച്ചിരുന്നത് പഴയ ഇരുമ്പ് പൂട്ടുകളായിരുന്നു. ആപ്പിൾ വാച്ചിന്റെ പെട്ടിയിൽ ചെറിയ പൂട്ടും, ഹെഡ്‌ഫോണിന്റെ പെട്ടി കാലിയുമായിരുന്നു. ഫോണുകളുടെ തൂക്കത്തിന് സമാനമായ പൂട്ടുകൾ പെട്ടിക്കുള്ളിൽ വെച്ച് അതീവ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്. പണം കൈപ്പറ്റി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി കുവൈത്തിൽ നിന്നും വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുവൈത്ത് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

See also  ബോക്സ് ഓഫീസിൽ തരംഗമായി ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’; ആറ് ദിവസത്തെ കളക്ഷൻ പുറത്ത്!

The post ഐഫോൺ ഓർഡർ ചെയ്ത പ്രവാസിക്ക് കിട്ടിയത് തുരുമ്പിച്ച പൂട്ടുകൾ; 10 ലക്ഷം രൂപയുമായി വിദേശി മുങ്ങി appeared first on Express Kerala.

Spread the love

New Report

Close