loader image
ടോൾ അടച്ചില്ലെങ്കിൽ വാഹനം ‘കട്ടപ്പുറത്താകും’! പുതിയ നിയമം വന്നു; വിൽക്കാനോ ഫിറ്റ്‌നസ് പുതുക്കാനോ ഇനി രക്ഷയില്ല

ടോൾ അടച്ചില്ലെങ്കിൽ വാഹനം ‘കട്ടപ്പുറത്താകും’! പുതിയ നിയമം വന്നു; വിൽക്കാനോ ഫിറ്റ്‌നസ് പുതുക്കാനോ ഇനി രക്ഷയില്ല

രാജ്യത്തെ റോഡ് ഗതാഗത നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമം 2026 ഭേദഗതി ചെയ്തു. പുതിയ പരിഷ്കാരങ്ങൾ പ്രകാരം, ടോൾ പ്ലാസകളിലെ കുടിശ്ശിക തീർക്കാത്ത വാഹനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിക്കില്ല. ഇതോടെ കുടിശ്ശികയുള്ള വാഹനങ്ങൾ മറ്റൊരാൾക്ക് കൈമാറാനോ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാനോ, വാണിജ്യ വാഹനങ്ങളുടെ പെർമിറ്റ് എടുക്കാനോ സാധിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി.

എന്താണ് പുതിയ നിയമം?

ടോൾ പ്ലാസകളിൽ നിർത്താതെ തന്നെ യാത്ര സാധ്യമാക്കുന്ന ‘മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ’ സംവിധാനത്തിലേക്ക് രാജ്യം മാറുകയാണ്. ഫാസ്‌ടാഗ്, എഎൻപിആർ ക്യാമറകൾ, എഐ സാങ്കേതികവിദ്യ എന്നിവ വഴി ടോൾ തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് കുറയ്ക്കും. എന്നാൽ അക്കൗണ്ടിൽ പണമില്ലാത്ത സാഹചര്യത്തിൽ ടോൾ തുക അടയ്ക്കാതെ പോകുന്നത് ഇനി ‘കുടിശ്ശിക’യായി കണക്കാക്കും. ഇത്തരക്കാർക്ക് ഇ-നോട്ടീസ് അയയ്ക്കുകയും പണമടച്ചില്ലെങ്കിൽ ഫാസ്‌ടാഗ് ബ്ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

Also Read: ടാറ്റ നെക്‌സോൺ ഇവി ഇനി ‘പ്യുവർ ഗ്രേ’യിലും ‘ഓഷ്യൻ ബ്ലൂ’വിലും; ഇലക്ട്രിക് വിപണിയിൽ വിപ്ലവം തുടർന്ന് ടാറ്റ

See also  ഉമർ ബാഹും ബികാഷും നയിക്കുന്ന പ്രതിരോധം, ബെർട്ടോമിയു നയിക്കുന്ന മുന്നേറ്റം; ബ്ലാസ്റ്റേഴ്‌സ് നിര റെഡി!

ഫോം 28-ലെ മാറ്റങ്ങൾ

വാഹന കൈമാറ്റത്തിന് ആവശ്യമായ ഫോം 28-ൽ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം. ഓൺലൈൻ പോർട്ടൽ വഴി ഇപ്പോൾ ഈ വിവരങ്ങൾ പരിശോധിക്കാനും ഫോം പൂരിപ്പിക്കാനും സാധിക്കും. കുടിശ്ശിക അടയ്ക്കാതെ വാഹന കൈമാറ്റം പൂർത്തിയാക്കാൻ കഴിയില്ലെന്നത് നിയമപരമായ ബാധ്യതയായി മാറിയിരിക്കുകയാണ്.

The post ടോൾ അടച്ചില്ലെങ്കിൽ വാഹനം ‘കട്ടപ്പുറത്താകും’! പുതിയ നിയമം വന്നു; വിൽക്കാനോ ഫിറ്റ്‌നസ് പുതുക്കാനോ ഇനി രക്ഷയില്ല appeared first on Express Kerala.

Spread the love

New Report

Close