loader image
പീഡനം അതിക്രൂരമെന്ന് പ്രോസിക്യൂഷൻ! രാഹുലിന്റെ ജാമ്യവിധി മാറ്റിവെച്ചു; കുരുക്ക് മുറുകുന്നു

പീഡനം അതിക്രൂരമെന്ന് പ്രോസിക്യൂഷൻ! രാഹുലിന്റെ ജാമ്യവിധി മാറ്റിവെച്ചു; കുരുക്ക് മുറുകുന്നു

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യവിധി കോടതി നീട്ടിവെച്ചു. ഈ മാസം 28-നാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കുക. അതുവരെ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തന്നെ തുടരേണ്ടി വരും.

രാഹുലിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ അതിശക്തമായി എതിർത്തു. പരാതിക്കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനമാണെന്നും, സമാനമായ സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ കൂടി ഇയാൾ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിയുടെ സ്വാധീനശക്തി അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇതോടെയാണ് കേസ് വിധി പറയാനായി കോടതി 28-ലേക്ക് മാറ്റിയത്.

The post പീഡനം അതിക്രൂരമെന്ന് പ്രോസിക്യൂഷൻ! രാഹുലിന്റെ ജാമ്യവിധി മാറ്റിവെച്ചു; കുരുക്ക് മുറുകുന്നു appeared first on Express Kerala.

Spread the love
See also  യു.ഡി.എഫിന്റെ ‘പുതുയുഗയാത്ര’യ്ക്ക് ഇന്ന് തുടക്കം; പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ കാസർകോട് ഒരുങ്ങി

New Report

Close