കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. സ്വർണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം സാധാരണക്കാരെ സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിപ്പിക്കുകയാണ്. ഇതോടെ ജ്വലറികളിൽ തിരക്ക് കുറഞ്ഞത് കച്ചവടക്കാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Also Read: ബാങ്കുകൾ ഇന്ന് മുതൽ 4 ദിവസം അടഞ്ഞു കിടക്കും
ഇന്നത്തെ വിപണി നിരക്ക്
ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,320 രൂപയാണ് വില. പവന് ഒറ്റയടിക്ക് 1,080 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 135 രൂപ വർധിച്ച് 14,540 രൂപയായി. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. പവന് 95,560 രൂപയും ഗ്രാമിന് 11,945 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയും ഉയർന്നു, ഗ്രാമിന് 335 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കാൻ
നിലവിലെ വിപണി വിലയ്ക്കൊപ്പം 5 ശതമാനം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ചുരുങ്ങിയത് 1.25 ലക്ഷം രൂപയെങ്കിലും കയ്യിൽ കരുതേണ്ടി വരും.
The post പൊള്ളുന്ന പൊന്ന്! ഒരു പവൻ വാങ്ങാൻ ഇനി 1.25 ലക്ഷം വേണം; ആഭരണ വിപണിയിൽ ആശങ്ക appeared first on Express Kerala.


