loader image
പ്രവാസി ഭാരതീയ സമ്മാൻ 2027; സൗദിയിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു

പ്രവാസി ഭാരതീയ സമ്മാൻ 2027; സൗദിയിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു

റിയാദ്: കേന്ദ്ര സർക്കാർ പ്രവാസി ഭാരതീയർക്കായി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ-2027’ പുരസ്കാരത്തിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ, ഇന്ത്യൻ വംശജർ, വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ അല്ലെങ്കിൽ സംഘടനകൾ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്.

വിവിധ മേഖലകളിൽ ഇന്ത്യയുടെ കീർത്തി ഉയർത്തുന്ന രീതിയിൽ മികച്ച സംഭാവനകൾ നൽകിയവരെ ആദരിക്കാനാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ലോകത്തിന് ശരിയായ ധാരണ നൽകുന്നതിൽ വഹിച്ച പങ്ക്, മാനുഷിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഇടപെടലുകൾ, ഇന്ത്യയുടെ വികസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്ന പ്രധാന മാനദണ്ഡങ്ങൾ.

Also Read: ഡ്രൈവറില്ലാ ടാക്സിയിൽ പറക്കാം! ഖത്തറിൽ റോബോടാക്സി നിരത്തിലിറങ്ങുന്നു

അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള വ്യക്തികളും സംഘടനകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം, നേട്ടങ്ങൾ വിവരിക്കുന്ന കവറിങ് ലെറ്റർ, ലഘുവിവരണം എന്നിവ സഹിതം ഫെബ്രുവരി 15-നകം അപേക്ഷകൾ സമർപ്പിക്കണം.

ഇമെയിൽ വഴി: അപേക്ഷയുടെ സോഫ്റ്റ് കോപ്പി cul.jeddah@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷയുടെ ഒറിജിനൽ പകർപ്പ് ജിദ്ദ തഹ്ലിയ സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽ എത്തിക്കണം.

See also  പാർക്കിംഗിനെച്ചൊല്ലി തർക്കം; കിളിമാനൂരിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

സ്വയം നാമനിർദേശം: വ്യക്തികൾക്കോ സംഘടനകൾക്കോ നേരിട്ട് നാമനിർദേശം സമർപ്പിക്കാൻ pbsaward@mea.gov.in എന്ന ഇമെയിൽ വിലാസവും ഉപയോഗിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ജനുവരിയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും cgijeddah.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

The post പ്രവാസി ഭാരതീയ സമ്മാൻ 2027; സൗദിയിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു appeared first on Express Kerala.

Spread the love

New Report

Close