loader image
കന്നഡ മള്‍ട്ടി സ്റ്റാര്‍ പാൻ ഇന്ത്യൻ ചിത്രം ’45’; ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു!

കന്നഡ മള്‍ട്ടി സ്റ്റാര്‍ പാൻ ഇന്ത്യൻ ചിത്രം ’45’; ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു!

ന്നഡ സിനിമയിലെ പ്രമുഖ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പാൻ ഇന്ത്യൻ ചിത്രം ’45’ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും ലഭ്യമാണ്.

ഫാന്റസി, ആക്ഷൻ, ഇമോഷൻ എന്നിവ സമന്വയിപ്പിച്ച ഒരു കംപ്ലീറ്റ് മാസ് എന്റർടെയ്നറായാണ് ’45’ ഒരുക്കിയിരിക്കുന്നത്. ബ്രഹ്മാണ്ഡമായ ആക്ഷൻ രംഗങ്ങളും മികച്ച മേക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. രമേശ് റെഡ്‌ഡിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനായ അർജുൻ ജന്യ തന്നെയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും.

Also Read: സോഷ്യൽ മീഡിയയിൽ തരംഗമായി ‘വയോജന സോമ്പി’; ഹനാൻ ഷായുടെ ശബ്ദത്തിൽ പ്രകമ്പനത്തിലെ പുത്തൻ ഗാനം!

ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ, ടർബോ, കൊണ്ടൽ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ രാജ് ബി ഷെട്ടിയും, ജയിലർ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ വൻ ആരാധകവൃന്ദത്തെ നേടിയെടുത്ത ശിവരാജ് കുമാറും ഒന്നിക്കുന്നു എന്നതിനാൽ കേരളത്തിലും മികച്ച പ്രതീക്ഷയാണുള്ളത്. കൂടാതെ തെന്നിന്ത്യൻ താരം ഉപേന്ദ്രയുടെ സാന്നിധ്യവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. റിലീസിന് മുന്നേ പുറത്തിറങ്ങിയ ‘ആഫ്രോ തപാംഗ്’ എന്ന വീഡിയോ ഗാനവും ടീസറും വലിയ രീതിയിൽ തരംഗമായിരുന്നു. സത്യ ഹെഗ്‌ഡെയുടെ ഛായാഗ്രഹണവും കെ.എം. പ്രകാശിന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകുന്നു.

See also  പാഠപുസ്തക വിതരണത്തെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ചെന്നിത്തല

The post കന്നഡ മള്‍ട്ടി സ്റ്റാര്‍ പാൻ ഇന്ത്യൻ ചിത്രം ’45’; ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു! appeared first on Express Kerala.

Spread the love

New Report

Close