loader image
ഇനി ഒറ്റ കാർഡ് മതി! ഡെബിറ്റും ക്രെഡിറ്റും ഒരൊറ്റ കാർഡിൽ; വിസയുടെ പുത്തൻ മാജിക് ഇന്ത്യയിലേക്കും!

ഇനി ഒറ്റ കാർഡ് മതി! ഡെബിറ്റും ക്രെഡിറ്റും ഒരൊറ്റ കാർഡിൽ; വിസയുടെ പുത്തൻ മാജിക് ഇന്ത്യയിലേക്കും!

ഷോപ്പിങ്ങിനായി ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും പ്രത്യേകം കൊണ്ടുനടന്ന് മടുത്തവർക്ക് ആശ്വാസവാർത്തയുമായി പേയ്‌മെന്റ് ഭീമനായ വിസ. ഡെബിറ്റ്, ക്രെഡിറ്റ് ആവശ്യങ്ങൾക്കായി ഇനി വെവ്വേറെ കാർഡുകൾ വേണ്ട; പകരം രണ്ടിനും കൂടി 16 അക്കങ്ങളുള്ള ഒരൊറ്റ കാർഡ് മതിയാകും. ‘വിസ ഫ്ലെക്സിബിൾ ക്രെഡൻഷ്യൽ’ (വിസ ഫ്ലക്സ്) എന്ന പേരിൽ പുറത്തിറക്കുന്ന ഈ അത്യാധുനിക കാർഡ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തും.

എന്താണ് വിസ ഫ്ലക്സ്?

ഉപഭോക്താവിന്റെ താൽപ്പര്യവും ഇടപാട് തുകയും കണക്കിലെടുത്ത് ഒരേ കാർഡ് തന്നെ ഡെബിറ്റായും ക്രെഡിറ്റായും പ്രവർത്തിക്കും. ഉദാഹരണത്തിന്, ചെറിയ തുകയുടെ ഇടപാടുകൾക്ക് ഡെബിറ്റ് മോഡും വലിയ തുകയുടെ ഷോപ്പിങ്ങിന് ക്രെഡിറ്റ് മോഡും തിരഞ്ഞെടുക്കാം. ഡെബിറ്റ്, ക്രെഡിറ്റ് കൂടാതെ പ്രീപെയ്ഡ്, ‘ബൈ നൗ പേ ലേറ്റർ’ തുടങ്ങിയ സൗകര്യങ്ങളും ഒരൊറ്റ കാർഡിൽ തന്നെ ബാങ്കുകൾക്ക് ലഭ്യമാക്കാം.

Also Read: വെള്ളിയിൽ തീപ്പൊരി! ചരിത്രത്തിലാദ്യമായി 100 ഡോളർ കടന്ന് കുതിപ്പ്; നിക്ഷേപകർക്ക് കൊയ്ത്തുകാലം, പക്ഷേ സൂക്ഷിക്കണം

പ്രധാന പ്രത്യേകതകൾ

See also  ശബരിമല സ്വർണ്ണക്കൊള്ള! ചർച്ച വന്നാൽ വിഷമിക്കുന്നത് യുഡിഎഫ്; കോൺഗ്രസ് ബന്ധം തുറന്നുകാട്ടി മുഖ്യമന്ത്രി

ഒരൊറ്റ കാർഡ്, പല ബാങ്ക് അക്കൗണ്ടുകൾ: വ്യത്യസ്ത ബാങ്കുകളിലെ അക്കൗണ്ടുകളെ ഈ ഒരൊറ്റ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കും.

നിയന്ത്രണം ആപ്പിലൂടെ: ഏത് ഇടപാടുകൾ ഡെബിറ്റായിരിക്കണം, ഏതൊക്കെ ക്രെഡിറ്റായിരിക്കണം എന്നത് ബാങ്കിന്റെ ആപ്പിലൂടെ ഉപഭോക്താവിന് തന്നെ മുൻകൂട്ടി സെറ്റ് ചെയ്യാം.

ജപ്പാനിലെ വിജയം: ജപ്പാനിൽ സുമിതോമോ മിറ്റ്സുയി ബാങ്കുമായി ചേർന്ന് ‘ഒലിവ്’ എന്ന പേരിൽ നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു. നിലവിൽ 15 ദശലക്ഷം പേരാണ് അവിടെ ഈ സൗകര്യം ഉപയോഗിക്കുന്നത്. വിയറ്റ്നാമിലും ഈ സേവനം ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം കുറവായതിനാൽ പുതിയ പരീക്ഷണം വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിസയുടെ പ്രതീക്ഷ. അനുമതി ലഭിക്കുന്നതോടെ ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ച് വിസ ഫ്ലക്സ് പുറത്തിറക്കുമെന്ന് വിസ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ ഗ്രൂപ്പ് കൺട്രി മാനേജർ സന്ദീപ് ഘോഷ് വ്യക്തമാക്കി.

The post ഇനി ഒറ്റ കാർഡ് മതി! ഡെബിറ്റും ക്രെഡിറ്റും ഒരൊറ്റ കാർഡിൽ; വിസയുടെ പുത്തൻ മാജിക് ഇന്ത്യയിലേക്കും! appeared first on Express Kerala.

See also  യുദ്ധം ചിന്തിക്കുന്നവർക്ക് ഇന്ത്യയുടെ താക്കീത്! രണ്ട് ഘട്ടങ്ങൾ, ആയിരക്കണക്കിന് കിലോമീറ്റർ ലക്ഷ്യം; ഇന്ത്യയുടെ ആണവ പ്രതിരോധത്തിലെ പുതിയ വിസ്മയം…
Spread the love

New Report

Close