loader image
സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യം, പിന്നാലെ മരണം; തൃക്കാക്കരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്‍ മരിച്ചു

സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യം, പിന്നാലെ മരണം; തൃക്കാക്കരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്‍ മരിച്ചു

കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്‍ മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ബാബുരാജ് (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് പുലര്‍ച്ചെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് അപരിചിതനായ ഒരാൾ സംശയാസ്പദമായ രീതിയിൽ അലഞ്ഞുനടക്കുന്നുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ തൃക്കാക്കര പൊലീസ് ബാബുരാജിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിച്ചതിന് തൊട്ടുപിന്നാലെ ഇദ്ദേഹം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

The post സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യം, പിന്നാലെ മരണം; തൃക്കാക്കരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്‍ മരിച്ചു appeared first on Express Kerala.

Spread the love
See also  സാമ്പത്തിക പ്രതിസന്ധിക്കിടെയും ‘വിഷൻ 2031’ ന് കോടികൾ; മുഖ്യമന്ത്രിയുടെ പരിപാടിക്കായി 3.30 കോടി വകയിരുത്തി

New Report

Close