loader image
ബമ്പർ അടിച്ചത് ആർക്ക്? ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ബമ്പർ അടിച്ചത് ആർക്ക്? ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യശാലിയായ ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് 20 കോടി രൂപയുടെ വൻ തുകയാണ്. XC 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഈ വർഷത്തെ ബമ്പർ സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് പൂർത്തിയായത്.

ഒന്നാം സമ്മാനത്തിന് പുറമെ, 20 പേർക്ക് ഒരു കോടി രൂപ വീതം നൽകുന്ന രണ്ടാം സമ്മാനവും പ്രഖ്യാപിച്ചു. XD 241658, XD 286844, XB 182497 തുടങ്ങിയ നമ്പറുകൾ രണ്ടാം സമ്മാനത്തിന് അർഹമായി. ഒന്നാം സമ്മാനം ലഭിച്ച നമ്പറിന് സമാനമായ മറ്റ് സീരീസുകളിലെ ടിക്കറ്റുകൾക്ക് (XA, XB, XD, XE, XG, XH, XJ, XK, XL 138455) ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

Also Read: ഇനി ഒറ്റ കാർഡ് മതി! ഡെബിറ്റും ക്രെഡിറ്റും ഒരൊറ്റ കാർഡിൽ; വിസയുടെ പുത്തൻ മാജിക് ഇന്ത്യയിലേക്കും!

See also  ഉമർ ബാഹും ബികാഷും നയിക്കുന്ന പ്രതിരോധം, ബെർട്ടോമിയു നയിക്കുന്ന മുന്നേറ്റം; ബ്ലാസ്റ്റേഴ്‌സ് നിര റെഡി!

മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് ടിക്കറ്റ് വില്പനയാണ് ഇത്തവണ നടന്നത്. ആകെ അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളിൽ 54 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം ഇത് 47 ലക്ഷം മാത്രമായിരുന്നു. വൻ തുക സമ്മാനമായി പ്രഖ്യാപിച്ചതോടെ ജനങ്ങൾക്കിടയിൽ ക്രിസ്മസ് ബമ്പറിന് ലഭിച്ച വലിയ സ്വീകാര്യതയാണ് ഈ റെക്കോർഡ് വില്പന സൂചിപ്പിക്കുന്നത്.

ബമ്പർ സമ്മാനങ്ങൾക്ക് പുറമെ മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 3 ലക്ഷം രൂപയും വീതം 20 പേർക്ക് വീതം ലഭിക്കും. കൂടാതെ 5000 മുതൽ 400 രൂപ വരെയുള്ള ചെറുകിട സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങളാണ് ഇത്തവണത്തെ ബമ്പറിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നത്. വിജയികൾ ഔദ്യോഗിക ഗസറ്റ് നോക്കി ഫലം ഉറപ്പുവരുത്തി 30 ദിവസത്തിനകം ടിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

The post ബമ്പർ അടിച്ചത് ആർക്ക്? ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു appeared first on Express Kerala.

Spread the love

New Report

Close