loader image
റോഡിലെ പുത്തൻ സുൽത്താൻ! ഥാർ റോക്‌സ് ‘സ്റ്റാർ എഡിഷൻ’ എത്തി; ലുക്ക് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും

റോഡിലെ പുത്തൻ സുൽത്താൻ! ഥാർ റോക്‌സ് ‘സ്റ്റാർ എഡിഷൻ’ എത്തി; ലുക്ക് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും

ഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാർ റോക്‌സിന്റെ പുത്തൻ ലുക്കുമായി ‘ഥാർ റോക്‌സ് സ്റ്റാർ എഡിഷൻ’ ഇന്ത്യൻ വിപണിയിലെത്തി. ഓഫ്‌റോഡ് പ്രേമികളുടെ മനംകവരുന്ന മാറ്റങ്ങളുമായി എത്തിയ ഈ സ്പെഷ്യൽ എഡിഷന്റെ എക്‌സ്‌ഷോറൂം വില 16.85 ലക്ഷം മുതൽ 18.45 ലക്ഷം രൂപ വരെയാണ്. ഥാർ റോക്‌സിന്റെ റിയർ വീൽ ഡ്രൈവ് പതിപ്പിന്റെ ഉയർന്ന വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് ഈ പുത്തൻ സ്റ്റാർ എഡിഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കാഴ്ചയിലെ പ്രൗഡി വർദ്ധിപ്പിക്കുന്ന കോസ്‌മെറ്റിക് മാറ്റങ്ങളാണ് ഈ പതിപ്പിന്റെ പ്രധാന ആകർഷണം. പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള ഗ്രില്ലും അതേ നിറത്തിലുള്ള 19 ഇഞ്ച് കൂറ്റൻ അലോയ് വീലുകളും വാഹനത്തിന് കരുത്തുറ്റ ലുക്ക് നൽകുന്നു. സിട്രൈൻ യെല്ലോ, സ്റ്റെൽത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ് എന്നീ നാല് ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാണ്. ഇതിൽ സിട്രൈൻ യെല്ലോ ഥാർ നിരയിലെ തന്നെ പുത്തൻ പരീക്ഷണമാണ്. രണ്ടാം നിരയിലെ ഡോറിന് സമീപത്തായി ക്രോമിയം അക്ഷരങ്ങളിൽ ‘സ്റ്റാർ എഡിഷൻ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

See also  ചെന്നൈയിൽ 23 കോടിയുടെ ലഹരിവേട്ട; ആറ് മലയാളികൾ പിടിയിൽ

Also Read: ചൈന കണ്ടു, ഇനി ഇന്ത്യ കാണും! BMW iX3 LWB എത്തുന്നു; പിൻസീറ്റ് യാത്രക്കാർക്ക് ഇനി പറക്കാം

ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ താരം. പനോരമിക് സൺറൂഫ്, എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, എൽഇഡി ഫോഗ്‌ലാമ്പുകൾ എന്നിവ റെഗുലർ റോക്‌സിൽ നിന്ന് നിലനിർത്തിയിട്ടുണ്ട്. പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിനൊപ്പം ഡീസൽ എൻജിനിൽ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളും ലഭ്യമാണ്. വിപണിയിൽ തരംഗമാവാൻ തയ്യാറെടുക്കുന്ന ഥാർ റോക്‌സ് സ്റ്റാർ എഡിഷൻ വരും ദിവസങ്ങളിൽ റോഡുകളിൽ ഒരു പുത്തൻ ട്രെൻഡ് സൃഷ്ടിക്കുമെന്നുറപ്പാണ്.

The post റോഡിലെ പുത്തൻ സുൽത്താൻ! ഥാർ റോക്‌സ് ‘സ്റ്റാർ എഡിഷൻ’ എത്തി; ലുക്ക് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും appeared first on Express Kerala.

Spread the love

New Report

Close