loader image
റിപ്പബ്ലിക് ദിനാഘോഷം നാളെ! രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

റിപ്പബ്ലിക് ദിനാഘോഷം നാളെ! രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി തലസ്ഥാനമായ ഡൽഹിയിലെ കർത്തവ്യപഥ് പൂർണ്ണമായും സജ്ജമായി. നാളെ രാവിലെ (തിങ്കളാഴ്ച്ച) പ്രൗഢഗംഭീരമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിന പരേഡ് നടക്കും. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പത്മാ പുരസ്കാരങ്ങളും സൈനിക-പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കുന്നതോടെ രാജ്യം ആഘോഷങ്ങളിലേക്ക് കടക്കും.

യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെയർ ലെയൻ ഇതിനോടകം ഡൽഹിയിൽ എത്തിക്കഴിഞ്ഞു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് ഉച്ചകഴിഞ്ഞ് എത്തും. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് അതിഥികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: തിരുപ്പതി ലഡ്ഡു വിവാദം; 250 കോടിയുടെ അഴിമതി, 68 ലക്ഷം കിലോ വ്യാജ നെയ്യ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു

See also  ‘മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് കോടതിയിൽ പറയാൻ തയ്യാറുണ്ടോ?’ ജമാഅത്തെ ഇസ്‌ലാമിയെ വെല്ലുവിളിച്ച് എ.കെ. ബാലൻ

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഡൽഹിയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കർത്തവ്യപഥും പരിസരപ്രദേശങ്ങളും പഴുതടച്ച സുരക്ഷാവലയത്തിലാണ്. വിവിധ സേനാവിഭാഗങ്ങളുടെ പരേഡും സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന കലാരൂപങ്ങളും നാളത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

The post റിപ്പബ്ലിക് ദിനാഘോഷം നാളെ! രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും appeared first on Express Kerala.

Spread the love

New Report

Close