
വയനാട് മാനന്തവാടിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാത്ത 31 ലക്ഷത്തോളം രൂപയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിറിനെ പിടികൂടി. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണം കണ്ടെടുത്തത്. പിടികൂടിയ പണം കൊടുവള്ളിയിലേക്ക് എത്തിക്കാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
The post മാനന്തവാടിയിൽ 31 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; കൊടുവള്ളി സ്വദേശി അറസ്റ്റിൽ appeared first on Express Kerala.


