loader image
മലപ്പുറം ചെറുമുക്കിൽ വർക്ക് ഷോപ്പിന് തീപിടിച്ചു; 26 ബൈക്കുകൾ കത്തിനശിച്ചു

മലപ്പുറം ചെറുമുക്കിൽ വർക്ക് ഷോപ്പിന് തീപിടിച്ചു; 26 ബൈക്കുകൾ കത്തിനശിച്ചു

ലപ്പുറം ചെറുമുക്കിലെ ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ‘ഫ്ലൈ വീൽസ്’ എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ 26 ബൈക്കുകൾ പൂർണ്ണമായും കത്തിയമർന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സമീപത്തുള്ള മൃഗാശുപത്രിയിലേക്കും ആളിപ്പടർന്ന തീ വലിയ നാശനഷ്ടങ്ങൾ വരുത്തി. ഇവിടെയുണ്ടായിരുന്ന മരുന്നുകളും പ്രധാന രേഖകളും അഗ്നിക്കിരയായിട്ടുണ്ട്. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്.

The post മലപ്പുറം ചെറുമുക്കിൽ വർക്ക് ഷോപ്പിന് തീപിടിച്ചു; 26 ബൈക്കുകൾ കത്തിനശിച്ചു appeared first on Express Kerala.

Spread the love
See also  കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു! ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു

New Report

Close