loader image
റെസ്റ്റോറന്റ് സ്റ്റൈൽ വാനില പുഡ്ഡിംഗ് ഇനി വീട്ടിലുണ്ടാക്കാം; വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ!

റെസ്റ്റോറന്റ് സ്റ്റൈൽ വാനില പുഡ്ഡിംഗ് ഇനി വീട്ടിലുണ്ടാക്കാം; വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ!

പുഡ്ഡിംഗ് കഴിക്കാൻ തോന്നുമ്പോൾ ഇനി റെസ്റ്റോറന്റിലേക്ക് ഓടേണ്ട കാര്യമില്ല, അടുക്കളയിലുള്ള ചുരുക്കം ചില ചേരുവകൾ കൊണ്ട് നമുക്ക് ഇത് വേഗത്തിൽ തയ്യാറാക്കാം. റെസിപ്പി നോക്കാം…!

ചേരുവകൾ

പഞ്ചസാര – ⅓ കപ്പ് പഞ്ചസാര
കോൺസ്റ്റാർച്ച് – 3 ടേബിൾസ്പൂൺ കോൺസ്റ്റാർച്ച്
ഉപ്പ് – ½ ടീസ്പൂൺ ഉപ്പ്
പാൽ – 2 കപ്പ്
വാനില എസൻസ്സ് – 1 ബിൾസ്പൂൺ
വെണ്ണ – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പഞ്ചസാര, കോൺസ്റ്റാർച്ച്, ഉപ്പ് എന്നിവ എടുത്ത് നന്നായി മിക്സ് ചെയ്യുക. പാൽ കുറച്ച് കുറച്ച് ചേർത്തുകൊണ്ട് മൃദുവാകുന്നത് വരെ വിസ്ക് ഉപയോ​ഗിച്ച് ഇളക്കുക. തുടർന്ന് ഈ മിശ്രിതം ചെറുതീയിൽ തിളപ്പിക്കുക. മിശ്രിതം നന്നായി തിളച്ച് കുറുകി വരുമ്പോൽ തീ ഓഫ് ചെയ്യുക. എന്നിട്ട് അതിലേക്ക് വെണ്ണയും വാനില എസ്സൻസും ചേർത്ത് ഇളക്കുക. ഇനി മറ്റൊരു ബൗളിലേയ്ക്ക് മാറ്റി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം കഴിക്കാം.

The post റെസ്റ്റോറന്റ് സ്റ്റൈൽ വാനില പുഡ്ഡിംഗ് ഇനി വീട്ടിലുണ്ടാക്കാം; വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ! appeared first on Express Kerala.

See also  യൂസഫലിക്ക് വീണ്ടും അംഗീകാരം; അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടറായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു
Spread the love

New Report

Close