
കേന്ദ്ര ബജറ്റിൽ വിദേശ നിക്ഷേപകർക്കും പ്രവാസികൾക്കും ആശ്വാസം നൽകുന്ന ചില സുപ്രധാന പ്രഖ്യാപനങ്ങൾ കൂടി ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തി. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതി കുറയ്ക്കുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പഠനാവശ്യങ്ങൾക്കും കുടുംബാംഗങ്ങൾക്കും മറ്റുമായി വിദേശത്തേക്ക് പണം അയക്കുന്ന സാധാരണക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
വ്യോമയാന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിമാനങ്ങളുടെ ഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. ഇത് ഇന്ത്യയിലെ വിമാനക്കമ്പനികൾക്ക് പ്രവർത്തനച്ചെലവ് കുറയ്ക്കാനും ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരാനും കാരണമായേക്കും. കൂടാതെ, വിദേശത്തുള്ള സ്വത്തുക്കൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഇളവ് അനുവദിച്ചു.
The post പ്രവാസികൾക്കും വിദേശ മലയാളികൾക്കും ആശ്വാസം! പണം അയക്കാൻ ഇനി ചെലവ് കുറയും appeared first on Express Kerala.


