
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ആശുപത്രി ജീവനക്കാരിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ശിവാജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രീതി റാവത്ത് (32) ആണ് മരിച്ചത്. സംഭവത്തിൽ കാമുകനായ സുരേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
വിവാഹമോചിതയായ പ്രീതിയും സുരേഷ് ഗുപ്തയും ഏതാനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പ്രീതിയെ വിവാഹം കഴിക്കുന്നതിനായി സുരേഷ് തന്റെ ആദ്യ ഭാര്യക്ക് വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. പ്രീതിയുടെ കുടുംബം വിവാഹത്തിന് മുന്നോടിയായി ഋഷികേശിൽ ഒരു വീട് വേണമെന്ന് നിബന്ധന വെച്ചു. ഇത് പാലിക്കാനായി സുരേഷ് ഹരിദ്വാറിലെ തന്റെ 35 ലക്ഷം രൂപയുടെ സ്വത്തുക്കൾ വിറ്റഴിച്ചു. സ്വത്ത് വിറ്റ പണമുണ്ടായിട്ടും ഋഷികേശിൽ അനുയോജ്യമായ വീട് കണ്ടെത്താൻ സുരേഷിന് കഴിഞ്ഞില്ല.
Also Read: മാട്രിമോണിയൽ തട്ടിപ്പ്! ഡോക്ടറുടെ 37 ലക്ഷം കവർന്ന മൂന്ന് മലയാളികൾ പിടിയിൽ
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരമായ തർക്കങ്ങൾ നിലനിന്നിരുന്നു. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനം പൂർത്തിയാകാത്തതും, സ്വന്തം സ്വത്തുകൾ നഷ്ടപ്പെട്ടതും, പുതിയ വീട് വാങ്ങാൻ കഴിയാത്തതും സുരേഷിനെ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് പോലീസ് പറയുന്നു. ഈ സമ്മർദ്ദത്തെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. പ്രീതിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
The post 35 ലക്ഷത്തിന്റെ സ്വത്ത് വിറ്റു; ഋഷികേശിൽ കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ് appeared first on Express Kerala.


