
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പുലർച്ചെ 5.35-ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ബാരാമുള്ളയിലെ പട്ടാൻ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ തന്നെ പ്രകമ്പനം ഉണ്ടായതിനാൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങിയെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
The post ജമ്മു കശ്മീരിൽ ഭൂചലനം! 4.6 തീവ്രത രേഖപ്പെടുത്തി appeared first on Express Kerala.


