loader image
തീയേറ്ററുകളിൽ പടർന്ന് ‘പ്രകമ്പനം’; ഹൗസ്ഫുൾ ഷോകൾ, എക്സ്ട്രാ ഷോകളുമായി കുതിപ്പ്!

തീയേറ്ററുകളിൽ പടർന്ന് ‘പ്രകമ്പനം’; ഹൗസ്ഫുൾ ഷോകൾ, എക്സ്ട്രാ ഷോകളുമായി കുതിപ്പ്!

തിയേറ്ററുകളിൽ ചിരിയുടെയും ഭീതിയുടെയും ‘പ്രകമ്പനം’ സൃഷ്ടിച്ച് പുതിയ ബോക്സ് ഓഫീസ് ഹിറ്റ് കുതിക്കുന്നു. മികച്ച മൗത്ത് പബ്ലിസിറ്റിയോടെ പ്രദർശനം തുടരുന്ന ചിത്രം കേരളത്തിലുടനീളമുള്ള തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. തിരക്ക് വർധിച്ചതോടെ കൊച്ചി, ബാംഗ്ലൂർ, ചെന്നൈ, ദുബായ് എന്നിവിടങ്ങളിൽ അർദ്ധരാത്രിയും വെളുപ്പിനുമായി എക്സ്ട്രാ ഷോകൾ അനുവദിച്ചു.

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഹൊറർ-കോമഡി ചിത്രം യുവജനങ്ങളെയും കുടുംബങ്ങളെയും ഒരുപോലെ ആവേശത്തിലാക്കിയിരിക്കുകയാണ്. തമാശയും ഹൊററും കൃത്യമായി ചേർത്ത അവതരണ ശൈലിയാണ് ചിത്രത്തിന്റെ വിജയരഹസ്യം. അന്തരിച്ച നടൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Also Read: ചിരിയുടെ സുൽത്താൻ; വിസ്മയ പ്രതിഭ കൊച്ചിൻ ഹനീഫയുടെ ഓര്‍മകള്‍ക്ക് 16 വയസ്

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’ എന്ന ഹിറ്റിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീഹരി വടക്കനാണ്. സോഷ്യൽ മീഡിയയിൽ തരംഗമായ ഇൻഫ്ലുവൻസേഴ്സിന്റെ സാന്നിധ്യവും ചിത്രത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സ്ക്രീനുകളിലേക്ക് ചിത്രം വ്യാപിപ്പിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

See also  ‘ടോക്‌സിക് പാരന്റിങ്’ ചർച്ചയാക്കി വലതുവശത്തെ കള്ളൻ; രണ്ടാം വാരത്തിലേക്ക്!

The post തീയേറ്ററുകളിൽ പടർന്ന് ‘പ്രകമ്പനം’; ഹൗസ്ഫുൾ ഷോകൾ, എക്സ്ട്രാ ഷോകളുമായി കുതിപ്പ്! appeared first on Express Kerala.

Spread the love

New Report

Close