
കോഴിക്കോട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. ബേപ്പൂരിൽ അൻവർ പ്രചാരണം ആരംഭിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബേപ്പൂരിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ആർക്കും സംശയം വേണ്ടെന്നും, അദ്ദേഹം മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് എംഎൽഎയായി നിയമസഭയിലെത്തുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും പാർട്ടി സംവിധാനങ്ങൾ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post അൻവർ ജയിച്ചു വരും! ബേപ്പൂരിലെ പോരാട്ടം മുറുകുന്നു; സ്ഥാനാർത്ഥി ചർച്ചകൾക്ക് അന്ത്യം കുറിച്ച് കെപിസിസി പ്രസിഡന്റ് appeared first on Express Kerala.


