ഇറാനിലെ എണ്ണക്കണ്ണികൾ തകർത്ത് അമേരിക്കൻ- ഇസ്രയേൽ സംയുക്ത ആക്രമണം; ബ്രിട്ടനെതിരെ ട്രംപ്

ഇറാനിലെ എണ്ണക്കണ്ണികൾ തകർത്ത് അമേരിക്കൻ- ഇസ്രയേൽ സംയുക്ത ആക്രമണം; ബ്രിട്ടനെതിരെ ട്രംപ്

ശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, സൈനിക നീക്കത്തിൽ സഹകരിക്കാത്ത ബ്രിട്ടനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്തെത്തി.

യുദ്ധത്തിൽ പങ്കാളിയാകാത്ത ബ്രിട്ടന്റെ നിലപാടിൽ ട്രംപ് പരസ്യമായി നീരസം പ്രകടിപ്പിച്ചു. ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ല. യുദ്ധം ജയിച്ചുകഴിയുമ്പോൾ കൂടെക്കൂടാൻ വരേണ്ടതില്ലെന്നും ബ്രിട്ടന്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ സമ്പൂർണ്ണ നാശമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ ട്രംപ്, ഇതുവരെ ആക്രമിക്കാൻ ആലോചിക്കാത്ത തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ഇനി ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിൽ ഇറാൻ തോൽവി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പൂർണ്ണമായി കീഴ്പ്പെടണമെന്നുമാണ്
ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറയുന്നത്.

Also Read: ട്രംപിനെ വെറുതെ വിടില്ല; അമേരിക്കൻ സൈനികർ ഇറാൻ കസ്റ്റഡിയിലെന്ന് അലി ലറിജാനി

പ്രമുഖ ആയുധ നിർമ്മാണ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. ആയുധ നിർമ്മാണം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ഹൈപ്പർസോണിക് മിസൈലുകൾ, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകൾ എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കും. ബോയിങ്, ലോക്ഹീഡ് മാർട്ടിൻ ഉൾപ്പെടെ ഏഴ് പ്രമുഖ കമ്പനികളാണ് ചർച്ചയിൽ പങ്കെടുത്തത്. അമേരിക്കയുടെ പക്കൽ വെടിക്കോപ്പുകളുടെ അനന്തമായ ശേഖരമുണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.

അതേസമയം, ഹിസ്ബുല്ല നടത്തിയ തിരിച്ചടിയിൽ രണ്ട് ഇസ്രയേലി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ കടുത്ത നീക്കങ്ങൾ.

The post ഇറാനിലെ എണ്ണക്കണ്ണികൾ തകർത്ത് അമേരിക്കൻ- ഇസ്രയേൽ സംയുക്ത ആക്രമണം; ബ്രിട്ടനെതിരെ ട്രംപ് appeared first on Express Kerala.

Spread the love
See also  എൽപിജി പ്രതിസന്ധി; ട്രെയിനുകളിൽ ഭക്ഷണവിതരണം നിലച്ചേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആർസിടിസി

New Report

Close