കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രതൈ! സ്വകാര്യത ലംഘിച്ചതിന് അബുദാബിയിൽ പിതാവിന് പിഴ

കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രതൈ! സ്വകാര്യത ലംഘിച്ചതിന് അബുദാബിയിൽ പിതാവിന് പിഴ

റ്റൊരു കുട്ടിയുടെ സ്വകാര്യത ലംഘിക്കുകയും അപകീർത്തികരമായ രീതിയിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി ഉൾപ്പെടെയുള്ള പ്രവാസികൾക്ക് മുന്നറിയിപ്പുമായി അബുദാബി കോടതി. കുറ്റം ചെയ്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പിതാവ് 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നൽകാനാണ് അബുദാബി സിവിൽ ഫാമിലി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടത്. രക്ഷിതാവ് എന്ന നിലയിലുള്ള നിയമപരമായ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

പരാതിക്കാരന്റെ വീട്ടിൽ അനുവാദമില്ലാതെ അതിക്രമിച്ച് കടന്ന കുട്ടി, അവിടുത്തെ സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും മറ്റൊരു കുട്ടിയുടെ കിടപ്പുമുറിയും സ്വകാര്യ വസ്തുക്കളും ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കുട്ടിയെ പരിഹസിക്കാനായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. വീട്ടുകാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

Also Read:അബുദാബിയിൽ ഇറാൻ മിസൈൽ പതിച്ചു; പലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു, അതീവ ജാഗ്രത!

ആദ്യം ക്രിമിനൽ കേസ് ഫയൽ ചെയ്ത പരാതിക്കാരൻ, പിന്നീട് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. 5.5 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും സാഹചര്യങ്ങൾ പരിഗണിച്ച് കോടതി തുക 50,000 ദിർഹമായി നിശ്ചയിച്ചു. സ്വകാര്യത മാനിക്കാത്ത കുട്ടികളുടെ പ്രവൃത്തികൾക്ക് രക്ഷിതാക്കൾ വലിയ വില നൽകേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ വിധി.

The post കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രതൈ! സ്വകാര്യത ലംഘിച്ചതിന് അബുദാബിയിൽ പിതാവിന് പിഴ appeared first on Express Kerala.

Spread the love
Scroll to Top