കുതിച്ചുയർന്ന സ്വർണവില കൂപ്പുകുത്തുന്നു! 16 ദിവസത്തിനിടെ കുറഞ്ഞത് 11,480 രൂപ

കുതിച്ചുയർന്ന സ്വർണവില കൂപ്പുകുത്തുന്നു! 16 ദിവസത്തിനിടെ കുറഞ്ഞത് 11,480 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് ഉച്ചയോടെ ഗ്രാമിന് 160 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,430 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു. ഇന്ന് രാവിലെ പവന് 1,16,720 രൂപയായിരുന്ന വിലയിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ 1280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വെറും 16 ദിവസത്തിനിടെ പവന് 11,480 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് സ്വർണവിലയിൽ ഇത്രയും വലിയ ഇടിവുണ്ടാകാൻ കാരണം. തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്നത് വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും വില ഇതേ രീതിയിൽ താഴുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഇപ്പോൾ ഉറ്റുനോക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്.

The post കുതിച്ചുയർന്ന സ്വർണവില കൂപ്പുകുത്തുന്നു! 16 ദിവസത്തിനിടെ കുറഞ്ഞത് 11,480 രൂപ appeared first on Express Kerala.

Spread the love
Scroll to Top